Thursday, 3 October 2013

പ്രണയിനിയുടെ വിവാഹം


കാറ്റിനു അവളുടെ മണമായിരുന്നു.
സന്ധ്യക്ക് അവളുടെ നിറമായിരുന്നു.
രാവിനു അവളുടെ രുചി ആയിരുന്നു.
സിരകളില്‍ അവളെന്ന ലഹരി ആയിരുന്നു. 
എന്‍റെ ലോകം അവളായിരുന്നു..!
…………………………………………………………………………..!
രണ്ടായിരത്തി പതിനാല് ഏപ്രില്‍ നാല് 
ലോകം അവസാനിച്ചിരിക്കുന്നു..!

പ്രണയ മധുരം

കാത്തിരിപ്പിനൊടുവില്‍ കാറ്റിലാടി വീണ മാമ്പഴത്തിന്റെ മണവും മധുരവും ആയിരുന്നു പ്രണയത്തിനു അന്ന്...

ഇന്ന് പ്രണയത്തിനു മണി പേഴ്സില്‍ കനത്തു നില്‍ക്കുന്ന പച്ച നോട്ടുകളുടെ മണവും..!!