മതങ്ങളുടെ അതിര്‍ത്തിയിലെവിടെയോ
നമ്മുടെ പ്രണയം നമുക്ക് ഉപേക്ഷിക്കേണ്ടി വന്നു..
മരണത്തെ കുറിച്ച് നീ പറയാന്‍
തുടങ്ങിയപ്പോള്‍ ഞാന്‍ പിണങ്ങിയത് ഇന്നുമോര്‍ക്കുന്നു ഞാന്‍.
ഒടുവില്‍ ത്യാഗം ആണ് യഥാര്‍ത്ഥ പ്രണയം,
എന്നാ എന്റെ വാക്കുകള്‍ ഉള്‍കൊള്ളാന്‍ നീ ഏറെ സമയം എടുത്തെങ്കിലും..!
ഓര്‍മ്മകളുടെ ഭാണ്ഡക്കെട്ടുകള്‍
നിറയെ നീ
എന്ന നോവാണ്.
കണ്ണുകള്‍ അടക്കുമ്പോള്‍ ആ ഇരുട്ടില്‍
നീ ഉണ്ട്.
ഇടയ്ക്കിടയ്ക്ക് ഓരോ നെടുവീര്‍പ്പുകളായി
ഞാനാ ഇരുട്ടിലെക്കിറങ്ങും.
വീണ്ടും എന്നിലേക്കടുക്കാന്‍ നീ
ശ്രമിച്ചപ്പോഴെല്ലാം ഞാന്‍ ഒഴിഞ്ഞു മാറിയത് നിന്നോടുള്ള സ്നേഹം ഇപ്പോഴും അതെ പോലെ മനസ്സില്‍
സൂക്ഷിക്കുന്നത് കൊണ്ടാണെന്ന് നീ അറിയുന്നുണ്ടാകുമോ? നിന്റെ മെയിലുകള്‍ക്ക് ഞാന്‍ റിപ്ലേ അയക്കാത്തത്
നിന്നോടുള്ള സ്നേഹം കുറഞ്ഞു പോയത് കൊണ്ടാണെന്ന് നീ കരുതുന്നുണ്ടാകുമോ?
ഇന്ന് നിന്‍റെ കുഞ്ഞു വാവകളുമായി നിന്റെ
ഭര്‍ത്താവിനൊപ്പം സന്തോഷവതിയായി നീ ജീവിക്കുന്നുവെങ്കില്‍ എന്റെ ഒരു റിപ്ലേ അല്ലെങ്കില്‍
ഒരു ഫോണ്‍ കോള്‍ നിന്റെ ഹൃദയത്തെ നോമ്പരപ്പെടുതിയാല്‍ തകരുന്നതു എന്റെ ഹൃദയമാണ്. ഇന്നും നിന്‍റെ ഓര്‍മ്മകലെ താലോലിക്കുന്ന എന്റെ ഹൃദയം.